അഞ്ചാമത് ഇസ്‍ലാമിക് സോളിഡാരിറ്റി ഗെയിംസ് കൊൻയയിൽ സമാപിച്ചു

അമ്പത്തിയാറ് മുസ്‍ലിം രാജ്യങ്ങളിൽ നിന്നായി നാലായിരത്തിലധികം കായികതാരങ്ങൾ പങ്കെടുത്ത, അഞ്ചാമത് ഇസ്‍ലാമിക് സോളിഡാരിറ്റി ഗെയിംസിന് സമാപനമായി. രണ്ടാഴ്ച നീണ്ടുനിന്ന കായിക മത്സരത്തിന് തുർക്കിയിലെ കൊൻയ നഗരമാണ് ആതിഥ്യം വഹിച്ചത്. 
വ്യാഴാഴ്ച രാത്രി നടന്ന സമാപനച്ചടങ്ങിൽ തുർക്കി കായിക മന്ത്രി മെഹ്മെത് മുഹറം കസപോഗ്ലു പങ്കെടുത്തു. ഇസ്‍ലാമിക രാജ്യങ്ങളുടെ ഐക്യമാണ് ഇതിലൂടെ ലോകം ദര്‍ശിച്ചതെന്നും അതാണ് യഥാര്‍ത്ഥ വിജയമെന്നും ആരും പരാജയപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വാക്കുകളെ ഏറെ ആവേശത്തോടെയാണ് താരങ്ങളും മുസ്‍ലിം ലോകവും സ്വീകരിച്ചത്. 


കൂടുതല്‍ മെഡലുകള്‍ വാരിക്കൂട്ടി, തുർക്കിയാണ് മല്‍സരത്തില്‍ ആധിപത്യം പുലർത്തിയത്. ഭാരോദ്വഹനം, ജൂഡോ, ഗുസ്തി എന്നിവയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ഉസ്ബെക്കിസ്ഥാൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 
കായിക മല്‍സരങ്ങളിലൂടെ സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന് വേദിയൊരുക്കിയ ഗെയിംസിന് ആതിഥേയത്വം വഹിച്ചതിന് സൗദി സ്പോർട്സ് മന്ത്രി അബ്ദുൽ അസീസ് ആൽ ഫൈസൽ തുർക്കിയോട് നന്ദി പറഞ്ഞു. മഹാമാരി മൂലം ലോകം നേരിട്ട ബുദ്ധിമുട്ടുകൾക്ക് ശേഷം ഇത്തരമൊരു യോഗം നടത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter