രാജ്യദ്രോഹ നിയമം സുപ്രീംകോടതി മരവിപ്പിച്ചു
കൊളോണിയൽ കാലത്ത് തുടക്കം കുറിച്ച രാജ്യദ്രോഹ നിയമം സുപ്രീം കോടതി മരവിപ്പിച്ചു. പ്രസ്തുത നിയമം ഇനി മുതല്‍ ഉപയോഗിക്കാനോ നിലവിലെ കേസുകൾ തുടരാനോ പാടില്ലെന്ന് സുപ്രീംകോടതി സർക്കാരിന് മുന്നറിയിപ്പ് നല്കി.
സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി അടക്കമുള്ള നേതാക്കൾക്കെതിരെ, ബ്രിട്ടീഷ് ഭരണം ഉപയോഗിച്ചിരുന്ന ഈ നിയമത്തിന് 152 വര്‍ഷത്തെ പഴക്കമുണ്ട്. നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യത്തിനു ശേഷവും നിയമ പുസ്തകങ്ങളിൽ ഇത് അവശേഷിക്കുകയും അന്നുമുതൽ ഭരിച്ച വിവിധ സർക്കാരുകൾ ഇത് ഉപയോഗപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
കേന്ദ്രസർക്കാറിന്റെ എതിർപ്പ് തള്ളി ചീഫ് ജസ്റ്റി സ് എൻ.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‍ലി എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് പൗരസ്വാതന്ത്ര്യം ഉറപ്പ് നല്കുന്ന ഈ ഇടക്കാല വിധി പുറപ്പെടുവിച്ചത്. 800ൽപരം രാജ്യദ്രോഹ കേസുകളിലായി 13,000ൽപരം പൌരന്മാരാണ് വിവിധ സംസ്ഥാനങ്ങളിലായി, ഈ നിയമ പ്രകാരം ജയിലിൽ കഴിയുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment