യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അന്തരിച്ചു
യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. 73 വയസായിരുന്നു. പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയമാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2004 നവംബര്‍ 3 മുതലാണ് യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചത്. 1971-ല്‍ യൂണിയന്‍ മുതല്‍ 2004 നവംബര്‍ 2-ന് അദ്ദേഹം അന്തരിക്കുന്നത് വരെ ഹിസ് ഹൈനസ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ആയിരുന്നു യുഎഇ പ്രസിഡന്റ്.
യു.എ.ഇ.യുടെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ച തന്റെ പിതാവ്, പരേതനായ ഹിസ് ഹൈനസ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പിന്‍ഗാമിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രത്തലവൻ്റെ മരണത്തെ തുടര്‍ന്ന് യുഎഇയിൽ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.