ടുണീഷ്യയില്‍ പ്രധാനമന്ത്രിയെ പുറത്താക്കി പ്രസിഡണ്ട്
ടുണീഷ്യന്‍ പ്രധാനമന്ത്രി നജ്‌ല ബൗഡനെ പുറത്താക്കി പ്രസിഡണ്ട് കൈസ് സെയ്ദ്.പുതിയ പ്രധാനമന്ത്രിയായി മുന്‍ സെന്‍ട്രല്‍ ബാങ്ക് ഡയറക്ടര്‍ അഹ്മദ് ഹചാനിയെയാണ് നിയമിച്ചത്. ഹചാനി തൂനിസ് സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സെയ്ദ് അവിടുത്തെ അധ്യാപകന്‍ കൂടിയായിരുന്നു.
രാജ്യത്തെ ആദ്യ വനിത പ്രധാനമന്ത്രി കൂടിയായ നജ്‌ല ബൗഡന്‍ റമദാനെ എന്തിന് പുറത്താക്കിയെന്ന കൂടുതല്‍ വിശദീകരണങ്ങള്‍ പ്രസിഡണ്ട് സൈയ്ദ് നല്‍കിയിട്ടില്ല. എന്നാല്‍ രാജ്യത്തെ വിപണികളിലെ സാധനങ്ങളുടെ ദൗര്‍ലഭ്യതയാണ് ഈ പുറത്താക്കലിനു പിന്നിലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1984 ല്‍ 150 ഓളം പേരുടെ ജീവനെ ബാധിച്ച റൊട്ടി വിപ്ലവകാലം തിരിച്ചുവരുമെന്ന് പ്രസിഡണ്ട് സെയ്ദ് ഭയപ്പെട്ടതായും മാധ്യമങ്ങള്‍ വിശദീകരണം നല്‍കി. മറ്റൊരു പരിപാടിയില്‍ വെച്ച് റൊട്ടി രാജ്യത്തിന്റെ ചുവന്ന വരയാണെന്ന പ്രസ്താവനയും സെയ്ദ് നടത്തിയിരുന്നു.
പുതിയ പ്രധാനമന്ത്രി ചെവ്വ രാത്രി തന്നെ അധികാരമേറ്റു. തന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ താന്‍ പ്രതിജ്ഞബദ്ധമാണെന്നും അതിന് വേണ്ടി പരിശ്രമിക്കുമെന്നും അഹ്മദ് ഹചാനി സത്യപ്രതിജ്ഞ ചടങ്ങില്‍ വ്യക്തമാക്കി. 2021 സെപ്തംബറിലാണ് നജല രാജ്യത്തെ പ്രധാനമന്ത്രി പദത്തിലേക്ക് കടന്നുവന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment