വഖഫ് നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായി
വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള വഖഫ് നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായി. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് ബില്‍ പാസായത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്‍ അവതരിപ്പിച്ച് ചര്‍ച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. 14 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് ബില്‍ ലോക്സഭ കടന്നത്. പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി.
വഖഫ് ഭേദഗതിബില്‍ മുസ്ലിംകളെ അരികുവത്കരിക്കാനുള്ള ആയുധമാണെന്നും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കുകയാണ് ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി. ഭരണഘടനയ്‌ക്കെതിരേ നടത്തുന്ന ഈ ആക്രമണം മുസ്ലിങ്ങളെ ലക്ഷ്യംവെച്ചുള്ളതാണെന്നും എന്നാല്‍, ഇത് ഭാവിയില്‍ മറ്റു സമുദായങ്ങളെയും ലക്ഷ്യംവെക്കുന്നതിനുള്ള ഒരു മാതൃക സൃഷ്ടിക്കുന്നുവെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.
വഖഫ് ബില്‍ ന്യൂനപക്ഷങ്ങളുടെ സ്വയംഭരണത്തിനും വിശ്വാസങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും മേലുള്ള നഗ്നമായ ആക്രമണമാണെന്ന് കെ.സി. വേണുഗോപാല്‍ എംപി. ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഒരൊറ്റ അജണ്ടയേ കേന്ദ്രസര്‍ക്കാരിനുള്ളൂവെന്നും ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചു ചോര കുടിക്കുന്ന സൃഗാല ബുദ്ധിയാണ് ഈ സര്‍ക്കാരിനുള്ളതെന്നും വേണുഗോപാല്‍ ആരോപിച്ചു.
വഖഫ് ബില്ലിന് പിന്നില്‍ ഗൂഢലക്ഷ്യമെന്നും ബില്‍ ഭരണഘടനയുടെ പല വകുപ്പുകള്‍ക്കും എതിരാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
വഖഫ് ഭേദഗതി ബില്‍ മുസ്ലിംകളോടുള്ള അനീതിയാണെന്നും ബില്ലിന്‍റെ ലക്ഷ്യം മുസ്ലിംകളെ അപമാനിക്കലാണെന്നും ആള്‍ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ധീന്‍ ഉവൈസി പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമമെന്ന് കെ രാധാകൃഷ്ണന്‍ എംപി. മുസ്ലീം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു.
ലോക്സഭ പാസ്സാക്കിയതിന് പിന്നാലെ വഖഫ് ബില്‍ ഇന്ന് രാജ്യസഭയിലും അവതരിപ്പിക്കും.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment