റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരായ അക്രമം; പ്രതികരണവുമായി ബ്രിട്ടന്‍
- Web desk
- Sep 4, 2017 - 08:38
- Updated: Sep 5, 2017 - 06:30
മ്യാന്മറിലെ റാകൈന്‍ പ്രദേശത്തെ് സൈന്യത്തിന്റെ അക്രമത്തിനെതിരെ പ്രതികരണവുമായി ബ്രിട്ടന്‍.
റോഹിന്‍ങ്ക്യന്‍ മുസ്്‌ലിംകള്‍ ഭീകരമായി വേട്ടയാടപ്പെടുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ് മ്യാന്മര്‍ ഭരണകൂടമെന്ന് ബ്രിട്ടന്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. അക്രമങ്ങള്‍ തടയാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തോട് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. പിഞ്ചുകുട്ടികളെ സൈന്യം ജീവനോടെ ചുട്ടെരിച്ചെന്നും കഴുത്തറുത്തു കൊലപ്പെടുത്തിയെന്നും മനുഷ്യവകാശ സംഘടനകള്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മ്യാന്മറിന്റെ പ്രതിച്ഛായക്ക് അക്രമങ്ങള്‍ കളങ്കമേല്‍പ്പിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പുനല്‍കി. ആധുനിക യുഗത്തെ ഏറെ സ്വീധീനിച്ച വ്യക്തികളില്‍ ഒരാളായാണ് ആങ് സാന്‍ സൂകിയെ ലോകം കാണുന്നത്. എന്നാല്‍ റോഹിങ്ക്യകളോട് ക്രൂരമായി പെരുമാറുന്നത് അവരുടെ സല്‍പ്പേരിന് കളങ്കമാകും. രാജ്യത്തെ ഒന്നിപ്പിക്കാനും അക്രമങ്ങള്‍ തടയാനും മുസ്്‌ലിംകളോടും മറ്റു സമുദായങ്ങളോടുമുള്ള മുന്‍വിധികള്‍ അവസാനിപ്പിക്കാനും തന്റെ കഴിവുകള്‍ സൂകി ഉപയോഗിക്കുമെന്നാണ് പ്രതീക്ഷയെന്നും ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു. സമാധാന നൊബേല്‍ പുരസ്‌കാര ജേതാവായ സൂകി റോഹിങ്ക്യ മുസ്്‌ലിംകളോട് പക്ഷപാതരമായി പെരുമാറുന്നത് ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment