ഇന്ത്യന്‍ മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്തുന്നു; 'ദികാശ്മീര്‍ ഫയല്‍സി'ന് സിംഗപ്പൂരില്‍ നിരോധനം
രാജ്യത്ത് മതപരവും വംശീയവുമായ സംഘര്‍ഷങ്ങള്‍ പ്രകോപിപ്പിക്കുമെന്ന് ഭയപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സിനിമയായ 'ദി കാശ്മീര്‍ ഫയല്‍സി'ന് സിംഗപ്പൂരില്‍ നിരോധനമേര്‍പ്പെടുത്തി. മുസ്ലിംകളെ പ്രകോപനപരവും ഏകപക്ഷീയവുമായ രീതിയില്‍ ചിത്രീകരിച്ചതിന്റെ പേരിലാണ് നിരോധനമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മാര്‍ച്ചില്‍ പുറത്തിറങ്ങി ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായ 'ദി കാശ്മീര്‍ ഫയല്‍സ്' 1989-1990 കാലത്തെ അധിനിവിഷ്ട കാശ്മീരില്‍ നിന്ന് ഹിന്ദുക്കള്‍ പലായനം ചെയ്തങ്ങനെയെന്ന് വേദനിപ്പിക്കുന്ന രീതിയിലും മുസ്ലിംകളോട് വിദ്വേഷം ജനിപ്പിക്കുന്ന രീതിയിലുമാണ് അവതരിപ്പിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സിനിമയെ അംഗീകരിക്കുകയും രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്നതിനായി ഹിന്ദു മതതീവ്രവാദികള്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്തു.
മുസ്ലിംകളെ പാര്‍ശ്വവത്കരിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതായി പലപ്പോഴും ആരോപിക്കപ്പെടുന്ന മോദിയുടെ ഹിന്ദു ദേശീയ സര്‍ക്കാറിന്റെ രാഷ്ട്രീയ അജണ്ടയോട് ചേര്‍ന്നുള്ള വിഷയങ്ങളാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment