ജപ്പാനിലെ അക്കാദമീഷ്യന്‍ മുസ്‌ലിമായി, ഇസ്‌ലാമിക പ്രബോധകനാവാന്‍ താത്പര്യം

ജപ്പാനിലെ മത വിദ്യഭ്യാസത്തിനിടയില്‍ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുകയും മതവുമായി പ്രണയത്തിലായ ശേഷം മതം മാറുകയും ചെയ്ത ജപ്പാനീസ് അക്കാദമീഷ്യന്‍ തന്റെ മാതൃരാജ്യത്ത് ഇസ്‌ലാമിക പ്രബോധകനാവാന്‍ താത്പര്യപ്പെടുന്നു.  

ക്യോട്ടോയിലെ ദോഷിഷ സര്‍വകലാശാലയില്‍ ക്രിസ്ത്യന്‍ ദൈവശാസ്ത്രം പഠിച്ച അലി ഹിരോക്കി കവാനിഷിയാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. ഇപ്പോള്‍ താന്‍ പി.എച്ച്.ഡി ചെയതുകൊണ്ടിരിക്കുകയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു.ഇസ്‌ലാമിക ദൈവശാസ്ത്ര വിഷയത്തില്‍ ജര്‍മനിയിലെ സര്‍വകലാശാലയില്‍ പി.എച്ച് .ഡി ചെയ്യുകയാണ് അദ്ധേഹം.

'ക്രിസ്ത്യാനിറ്റി പഠിക്കുമ്പോള്‍, ഇസ്‌ലാം, യഹൂദ മതം തുടങ്ങിയ വിവിധ മതങ്ങളെ കുറിച്ച് ഹ്രസ്യമായ വിവരങ്ങള്‍ നല്‍കുന്നതിന് ഫാക്കല്‍റ്റിയില്‍ പ്രഭാഷണങ്ങള്‍ നടന്നിരുന്നു. ഞാനും ഈ ക്ലാസുകളില്‍ പങ്കെടുത്തു. എനിക്് നേരത്തെ അറിയാവുന്ന ഇസ്‌ലാമില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങള്‍ ഞാന്‍പഠിച്ചു' കവാനിഷി പറഞ്ഞു.

താന്‍ എങ്ങനെയാണ് മുസ്‌ലിമാകാന്‍ തീരുമാനിച്ചതെന്ന് അക്കാദമീഷ്യനായ കവാനിഷി വിശദീകരിച്ചു.'ഒരു ദിവസം ഞാന്‍ ഉണര്‍ന്ന് ഇസ്‌ലാമിലേക്ക് മാറാന്‍ തീരുമാനിച്ചു'.'അന്ന്, ഒരു മടിയും കൂടാതെ ഞാന്‍ പള്ളിയില്‍ പോയി, മുസ്‌ലിമായി, യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അല്ലാഹു ആഗ്രഹിക്കാതെ ഒന്നും സംഭവിക്കുനന്നില്ല. 'ഞാന്‍ ഇസ്‌ലാം കൊണ്ട് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു' എന്ന് എനിക്ക് പറയാം, അദ്ധേഹം പറഞ്ഞു.

2015 ല്‍ തുര്‍ക്കിയിലെ ഇസ്തംബൂളിലെ ഇബ്‌നു ഖല്‍ദൂന്‍  യൂണിവേഴ്‌സിറ്റിയില്‍ സിവിലൈസേഷന്‍ സ്റ്റഡീസ് പ്രോഗ്രാമില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയതായും ഇസ്തംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷനില്‍ (ഐ.എസ്.എ.ആര്‍) ഇസലാമിക് സയന്‍സ് പഠിച്ചതായും കവാനിഷി പറഞ്ഞു.  

ജര്‍മ്മനിയിലെ ട്യൂബിംഗന്‍ സര്‍വകലാശാലയില്‍ തന്റെ പി.എച്ച്.ഡി തുടരുകയാണന്ന് സൂചിപ്പിച്ച അദ്ധേഹം മുസ്‌ലിമായത്തിന് ശേഷം തന്റെ ശീലങ്ങളില്‍ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും എന്നാല്‍ ആരോഗ്യകരമായ ജീവിതമാണിപ്പോള്‍  നയിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.

ജപ്പാനില്‍ ഇസ്‌ലാമിക ദൈവശാസത്രം പഠിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ കവാനിഷി ജപ്പാനിലോ യൂറോപ്പിലോ ഇസ്‌ലാമിക ദൈവശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സഹ ജപ്പാനീസിനെ കുറിച്ച് കേട്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

'ഈ സാഹചര്യം തനിക്ക് വളരെ സവിഷേഷമാണെന്നും താന്‍ ഇത് ആസ്വദിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു.

ഭാവിയില്‍ ജപ്പാനില്‍ ഇസ്‌ലാം പ്രചരിപ്പിക്കാന്‍ സഹായിക്കുന്നതിലൂടെ ഒരാളെയെങ്കിലും സന്തോഷിപ്പിക്കാന്‍ എനിക്ക് കഴിയുമെങ്കില്‍ ഞാന്‍ വളരെ സന്തോഷവാനായിരിക്കും, അദ്ധേഹം പറഞ്ഞു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter