സര്‍വ്വീസ് മണിക്ക് സകാത് ഉണ്ടോ? പത്ത് വര്‍ഷം ജോലി ചെയ്ത് പിരിഞ്ഞുപോരുമ്പോള്‍ ലഭിക്കുന്ന തുകക്ക് കഴിഞ്ഞ ഓരോ വര്‍ഷത്തിനും കണക്കാക്കി കൊടുക്കേണ്ടതുണ്ടോ? ഇങ്ങനെയെങ്കില്‍ ഭീമമായ തുക സകാത് ആയി കൊടുക്കേണ്ടിവരില്ലേ?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സര്‍വ്വീസ് മണി എന്നത് ഇന്ന് പല കമ്പനികളും നല്‍കുന്നതാണ്. അത് നല്‍കുന്ന കമ്പനികളില്‍, ഒരു വര്‍ഷം ജോലി ചെയ്താല്‍ ഒരു മാസത്തെയോ ഒന്നര മാസത്തെയോ അടിസ്ഥാന ശമ്പളം സര്‍വ്വീസ് മണിയായി തൊഴിലാളിക്ക് അവകാശപ്പെട്ടതാണ്. ഓരോ വര്‍ഷവും തൊഴിലാളിയുടെ അക്കൊണ്ടില്‍ ആ സംഖ്യയുടെ തുക കാണാവുന്നതുമാണ്. മാത്രവുമല്ല, പല കമ്പനികളും അതിന്‍റെ എഴുപത്തഞ്ച് ശതമാനം വരെ ലോണ്‍ ആയി നല്‍കാറുണ്ടെന്നതും അഞ്ച് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയാല്‍ അത് ആവശ്യമുള്ളപ്പോള്‍ കാശ് ആയി കൊടുക്കാനും തയ്യാറാവാറുമുണ്ട്. ഇങ്ങനെ എല്ലാം നോക്കുമ്പോള്‍ സര്‍വ്വീസ് മണി അയാള്‍ക്ക് ആവശ്യമുള്ളപ്പോള്‍ എടുക്കാവുന്നതും അയാളുടെ ഉടമസ്ഥതയില്‍ ഉള്ളത് പോലെയുമാണ്. അത് കൊണ്ട് തന്നെ, ഓരോ വര്‍ഷത്തേക്കുമുള്ള തുകക്ക് സകാത് നല്‍കേണ്ടി വരും. പത്ത് വര്‍ഷം കഴിഞ്ഞ് പിരിഞ്ഞുപോരുമ്പോള്‍ കിട്ടുന്ന തുകക്ക് അതുവരെ സകാത് നല്‍കിയിട്ടില്ലെങ്കില്‍ ഓരോ വര്‍ഷത്തേതും കണക്കാക്കി കൊടുക്കേണ്ടതുമാണ്. കൊടുക്കാനുള്ള സംഖ്യ ഭീമമാണല്ലോ എന്നത് ന്യായമല്ലല്ലോ. കടം കൊടുത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചുകിട്ടുന്നിടത്തും ഇതുതന്നെയാണല്ലോ സംഭവിക്കുന്നത്. അവിടെ ഓരോ വര്‍ഷത്തേതും കണക്കാക്കി നല്‍കണമെന്ന് ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter