വിഷയം: പ്രവാചക വിമർശനം
മുഹമ്മദ് നബി (സ്വ) ക്കെതിരെ ശത്രുക്കൾ ഉയർത്തുന്ന ആരോപണങ്ങളും അവക്കുള്ള മറുപടിയും സവിസ്തരം വിശദീകരിക്കാമോ
ചോദ്യകർത്താവ്
Muhammed Ibrahim Badusha ...
Nov 17, 2025
CODE :Abo15903
അല്ലാഹുവിന്റെ തിരു നാമത്തിൽ, അവനെത്ര സർവ്വസ്തുതിയും; തിരുദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ!
തിരുനബി (സ്വ) ക്കെതിരെ ഉന്നയിക്കപ്പെട്ട വിമർശന-ദുരാരോപണങ്ങൾക്ക് പ്രവാചക ലബ്ധിയോളം പഴക്കമുണ്ട്. മക്കയിലെ ബഹുദൈവ വിശ്വാസികൾ മുതൽ, പലകാലങ്ങളിലായി വിശുദ്ധ മതത്തെ അപകീർത്തിപ്പെടുത്താൻ തുനിഞ്ഞിറങ്ങിയ ഓറിയന്റലിസ്റ്റുകൾ ഉൾപ്പെടെയുള്ള വിമർശകർ നിരവധി ആരോപണങ്ങളാണ് പ്രവാചകർക്കെതിരെ ഉന്നയിച്ചത്. ഇസ്ലാമിനോടുള്ള അന്ധമായ മത വിരോധമോ, വിശുദ്ധ ജീവിത സാഹചര്യത്തെക്കുറിച്ചുള്ള തികഞ്ഞ അഞജതയോ ആണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. പല കാലങ്ങളിലായി ശത്രുക്കൾ ഉയർത്തിയ പ്രവാചക വിമര്ശങ്ങളെയൊക്കെയും അക്കമിട്ട് നിരത്തുകയെന്നത് ശ്രമകരമാണ്. മുമ്പ് പ്രസിദ്ധീകരിച്ച ഇസ്ലാമിനെതിരെയുള്ള പൊതുവായ ആരോപണങ്ങളും അവക്കുള്ള മറുപടിയും ഈ സെക്ഷനിൽ വായിക്കാവുന്നതാണ്. തിരുദൂതരുടെ വിശുദ്ധ ജീവിതത്തെക്കുറിച്ച് വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യാം.
അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും ഇഷ്ടത്തിലായി ജീവിതം നയിക്കാൻ നാഥൻ തുണക്കട്ടെ, അമീൻ


