വിഷയം: ‍ താടി വടിച്ചു കളയുന്നതും വെട്ടി ശരിപ്പെടുത്തുന്നതും.

ശാഫിഈ മദ്ഹബ് നിർവചിക്കുന്ന പ്രകാരം താടിയുടെ പരിധി ഏതാണ്? താടി വെട്ടി ശരിപ്പെടുത്തുന്നത് അനുവദിക്കപ്പെട്ടതാണോ? ഹൽകിന്റെ (കഴുത്തിന്റെ) മുകളിലുള്ള രോമങ്ങൾ വടിച്ചു കളയാൻ പറ്റുമോ?

ചോദ്യകർത്താവ്

T MUHAMMED SALIH

Nov 18, 2025

CODE :Dai15904

അല്ലാഹുവിന്റെ തിരു നാമത്തിൽ, അവനെത്ര സർവ്വസ്തുതിയും; തിരു ദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ.

മുഖത്തു താടിയെല്ലുകളോട് ചേർന്ന് വളരുന്ന രോമങ്ങൾക്കാണ് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ താടി എന്ന് പറയുന്നത്. ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായമനുസരിച്ചു, താടി രോമം ക്ളീനായി വടിച്ചു കളയുന്നത് കടുത്ത കറാഹത്താണ്. ഹറാമെന്നു പറഞ്ഞവരുമുണ്ട്. ഇമാം നവവി (റ), ഇബ്നു ഹജറുൽ ഹൈത്തമി (റ) എന്നിവർ പ്രബലമാക്കിയത് താടിയിൽ നിന്ന് അല്പം പോലും എടുക്കലും വടിച്ചു കളയുന്നതും കറാഹത്താണെന്നാണ്. നബി (സ്വ) പറയുന്നു: "താടിയെ നിങ്ങൾ അഴിച്ചുവിടൂ - അഥവാ നീട്ടി വളർത്തുവിൻ " (തുഹ്ഫ, ശറഹുൽ മുഹദ്ദബ്) അതിനാൽ താടി വടിക്കാതെ നീട്ടി വളർത്തലാണ് സുന്നത്.

അതേ സമയം, മുഖത്തിന് അഭംഗി വരുത്തുന്ന രീതിയിൽ തഴച്ചു വളർന്ന താടി രോമങ്ങൾ വെട്ടിയൊതുക്കുന്നത് വിരോധമില്ലെന്ന് ഇമാം ഗസ്സാലി (റ) വ്യക്തമാക്കിയിട്ടുണ്ട്. ഹൽഖിൻ്റ മുകളിലുള്ള രോമങ്ങൾ താടിയുടെ പരിധിയിൽ പെടാത്തത് കൊണ്ട് തന്നെ അത് വെട്ടുന്നതോ വടിക്കുന്നതോ പ്രശ്നമില്ല താനും (ഫത്ഹുൽ മുഈൻ). ഇത് സംബന്ധിച്ചു മുമ്പ് നാം മറുപടി നൽകിയത് ഇവിടെ വായിക്കാം.

കാര്യങ്ങൾ മനസ്സിലാക്കി ആരാധനകൾ യഥാവിധി നിർവഹിക്കാൻ നാഥൻ തൗഫീഖ് ചെയ്യുമാറാകട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter