ഫിത്റിന്റെ സകാതില് എങ്ങനെയാണ് നിയ്യത് വെക്കേണ്ടത്, ആരാണ് അത് ചെയ്യേണ്ടത്
ചോദ്യകർത്താവ്
abdul hakeem
Jun 1, 2019
CODE :Fiq9302
ഫിത്റ് സകാത് ഒരു ആരാധനയാണ്. അതിന് മറ്റു ആരാധനകളിലെപ്പോലെ നിയ്യത് നിര്‍ബന്ധമാണ്. ഇതെന്റ് ശരീരത്തിന്റെ സകാത് ആണെന്നോ സകാതുല്ഫിത്റ് ആണെന്നോ നിയ്യത് വെക്കേണ്ടതാണ്. നല്കാനുള്ള അരി അളന്ന് മാറ്റി വെക്കുന്ന വേളയിലോ അവകാശികള്ക്ക് വീതിച്ച് കൊടുക്കുന്ന വേളയിലെ ഈ നിയ്യത് വെക്കാവുന്നതാണ്. സ്വന്തത്തിന്റെ സകാത് നല്കുമ്പോള് അയാള് തന്നെയാണ് നിയ്യത് വെക്കേണ്ടത്. ചെലവ് കൊടുക്കേണ്ട ബാധ്യത ആര്‍ക്കാണോ അയാള്‍ക്കാണ് നിയ്യത് ചെയ്യാനുള്ള അധികാരവും. തന്റെയോ താന് ചെലവ് കൊടുക്കല് നിര്‍ബന്ധമായവുരെടെയോ സകാത് നല്കാന് മറ്റൊരാളെ ഏല്പിക്കുന്ന (വകാലത് ആക്കുന്ന) പക്ഷം, നിയ്യത് ചെയ്യാന് കൂടി അവരെ ചുമതലപ്പെടുത്തേണ്ടതാണ്. ഗള്ഫിലുള്ള പ്രവാസി, നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും ഫിത്റ് സകാത് നല്കാന്, നാട്ടിലുള്ള ഭാര്യയെയോ മറ്റാരെയെങ്കിലുമോ ഏല്പിക്കേണ്ടതാണ്, അന്നേരം നിയ്യത് ചെയ്യാന് കൂടി അവരെ ചുമതലപ്പെടുത്തണമെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.