ഒരുമിച്ചു താമസിക്കുക എന്ന ലക്ഷ്യത്തോടെ സഹോദരന് വേണ്ടി നിർമ്മിക്കുന്ന വീടിന് പൈസ കൊടുത്തു സഹായിച്ചു. പിന്നീട് എന്റെ വീട് നിർമിക്കുന്നതിന് തിരിച്ചും സഹായിച്ചു. ഇതൊരു കടമായി പരിഗണിക്കുമോ? അങ്ങനെ സകാത്ത് കൊടുക്കണോ? കടത്തിലെ സകാതിന് വല്ല വഴിയും ഉണ്ടോ?
ചോദ്യകർത്താവ്
Rafi
May 6, 2020
CODE :Fiq9783
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
തിരിച്ചും സഹായം പ്രതീക്ഷിച്ചു കൊണ്ട് ഒരാള്‍ക്ക് പണം നല്‍കിയാല്‍ അത് കടബാധ്യതയായി പരിഗണിക്കില്ല. ആയതിനാല്‍ ഇവിടെ കടത്തിന്‍റെ സകാത്തും വരുന്നില്ലല്ലോ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.