വിഷയം: ‍ പ്രവാസികള്‍ക്ക് പരസ്പരം ഫിത്റ് സകാത്ത് നല്‍കാം.

പ്രവാസികൾ ഫിത്റ് സക്കാത്ത് കൊടുക്കുമ്പോൾ അവിടെ ഉള്ള സ്വദേശികളായ അവകാശികൾക്ക് തന്നെ നൽകണോ അതോ പ്രവാസികളായ സക്കാത്തിന്‍റെ അവകാശികൾക്ക് നൽകിയാൽ മതിയോ?

ചോദ്യകർത്താവ്

Muhammad

May 18, 2020

CODE :Fiq9815

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ശവ്വാല്‍ മാസപ്പിറവിയുടെ സമയത്ത് ഏതു പ്രദേശത്താണോ നാമുള്ളത് ആ പ്രദേശത്ത് സകാത്തിന് അവകാശികളായ ആര്‍ക്കും ഫിത്റ് സകാത്ത് നല്‍കാവുന്നതാണ്.  അവര്‍ സ്വദേശികളാകണമെന്നില്ല. പ്രവാസികള്‍ക്ക് സ്വന്തം റൂമിലോ അടുത്ത റൂമുകളിലോ ഉള്ള സകാത്തിന് അവകാശികളായ പ്രവാസികള്‍ക്ക് തന്നെ ഫിത്റ് സകാത്ത് നല്‍കാവുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter