ഗള്‍ഫ്‌ രാജ്യങ്ങളില്‍ കമ്പനികള്‍ നല്കിവരുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡില്‍ ചിലതില്‍ നാട്ടില്‍ ചികിത്സ നേടിയാല്‍ അതിന്റെ പണം ലഭിക്കാറുണ്ട് അത്തരം പണം ഹലാല്‍ ആണോ?

ചോദ്യകർത്താവ്

ശാഹിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇന്‍ഷൂറന്‍സ് പദ്ധതി അനുവദനീയമല്ലെന്ന് കര്‍മ്മശാസ്ത്രത്തിലെ ആധുനികപ്രശ്നങ്ങളില്‍  ഇന്‍ഷൂറന്‍സിനെക്കുറിച്ചുള്ള ലേഖനത്തില്‍ നാം വിശദമായി പറഞ്ഞതാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ നിയമങ്ങള്‍ക്ക് അധീനമായി ചിലപ്പോഴൊക്കെ ഇന്‍ഷൂറന്‍സ് എടുക്കാന്‍ നാം നിര്‍ബദ്ധരാവാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ നാം അടക്കേണ്ടിവരുന്ന തുകക്ക് സമാനമായ സേവനം സ്വീകരിക്കാനുള്ള അവകാശവുമുണ്ട്.  അതില്‍ കൂടുതല്‍ ലഭിക്കുന്നത് മറ്റാരുടെയെങ്കിലും അവകാശമാണ്, അത് വാങ്ങാന്‍ നമുക്ക് അവകാശമില്ല, അത് അനുവദനീയവുമല്ല. ഇന്‍ഷൂറന്‍സ് ക്ലൈം ചെയ്യുന്നതിനെ സംബന്ധിച്ചുള്ള മറുപടിയില്‍ ഇത് വിശദമായി പറഞ്ഞതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter