മഹല്ല് കമ്മിറ്റിയിലേക്കും മറ്റും നല്‍കാമെന്നേറ്റ മാസത്തിലെ പിരിവ് മുടങ്ങി ഒരാള്‍ മരണപെട്ടാല്‍ അത് ബാധ്യതയാണോ?

ചോദ്യകർത്താവ്

NISAR

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നല്‍കാമെന്നേല്‍ക്കുന്നതിലൂടെ അത് വാഗ്ദാനമാണ് ആവുക. വാഗ്ദാനം ചെയ്തത് പാലിക്കല്‍ വളരെ ഉത്തമമാണ്, അത് കൊണ്ട് മാത്രം അത് നല്‍കല്‍ നിര്‍ബന്ധമാണെന്നോ മരണപ്പെട്ടാല്‍ അത് ബാധ്യതയായി തുടരുമെന്നോ പറഞ്ഞുകൂടാ. നേര്‍ച്ചയാക്കുന്നതിലൂടെ മാത്രമേ വീട്ടല്‍ നിര്‍ബന്ധവും മരണപ്പെട്ടാലും ബാധ്യതയായി തുടരുന്നതും ആവുകയുള്ളൂ. വാഗ്ദാനം ചെയ്തത് പാലിക്കുന്നത് വിശ്വാസിയുടെ സ്വഭാവമായി പല ഹദീസുകളിലും കാണാം. കപടവിശ്വാസിയുടെ അടയാളങ്ങള്‍ പറയുന്നിടത്ത് വാക്ക് പറഞ്ഞത് പാലിക്കാതിരിക്കുക എന്ന് പല ഹദീസുകളിലും എണ്ണിപ്പറഞ്ഞതായി കാണാം. അത് കൊണ്ട് തന്നെ, നിര്‍ബന്ധബാധ്യതയാവില്ലെന്ന് കര്‍മ്മശാസ്ത്രം സാങ്കേതികമായി പറയുമ്പോഴും അതിന്‍റെ പ്രാധാന്യവും വാക്ക് പാലിക്കേണ്ടതിന്‍റെ ആവശ്യകതയും ഒട്ടും കുറച്ചു കാണാവതല്ല. ദൈനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ്‌ നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter