ഇന്‍സ്ട്രുമെന്‍ല്‍ മ്യൂസിക് അടങ്ങിയ മാലപ്പാട്ടുകള്‍, മൌലൂദ്, സ്വലാത് തുടങ്ങിയവ കേള്‍ക്കുന്നതിന്‍റെ വിധി എന്ത്? എല്ലാ മ്യൂസിക് ഇന്‍സ്ട്രുമെന്‍റും ഹറാം ആണോ?

ചോദ്യകർത്താവ്

Rashid

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കേള്‍ക്കല്‍ ഹലാലായ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള നല്ല പാട്ടുകള്‍ കേള്‍ക്കാവുന്നതാണ്. എന്നാല്‍ ഹറാമായ ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് മാല പാട്ട്, മൌലൂദ് തുടങ്ങിയവ ആണെങ്കിലും കേള്‍ക്കാവതല്ല. ദഫ്ഫ് ഹലാലാണെന്നതില്‍ തര്‍ക്കമില്ല. ഫാതിമ(റ)യുടെ കല്യാണ ദിവസം ദഫ്ഫ് മുട്ടാന്‍ നബി(സ) കല്‍പിച്ചിരുന്നു. നബി(സ)യെ മദീനക്കാര്‍ സ്വീകരിച്ചതും ദഫ്ഫു മുട്ടിയായിരുന്നു. കുഴലും (മിസ്മാര്‍))0 ) അതിനോട് സാമ്യമായതും മധ്യഭാഗം ഇടുങ്ങിയ തബലയും ഹറാമാണെന്നതില്‍ പണ്ഡിത സമൂഹം ഒരേ അഭിപ്രായക്കാരാണ്. എന്നാല്‍ മറ്റു തബലകളും നിഷിദ്ധമാണെന്ന അഭിപ്രായമുണ്ട്. ആധുനിക മ്യൂസിക് ഉപകരണങ്ങള്‍ പൊതുവെ നിഷിദ്ധമായവയിലാണുള്‍പ്പെടുക കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter