അഖീഖയും ഒദ്ഹിയ്യതും ഒരുമിച്ചു ഒരു മൃഗത്തില്‍ നിര്‍വഹിക്കാമോ ?അങ്ങനെ ചെയ്താല്‍ രണ്ടിന്റെയും പ്രതിഫലം ലഭിക്കുമോ?

ചോദ്യകർത്താവ്

സജീര്‍ സ്വലാഹുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഉദ്ഹിയത്, അഖീഖത്, ഹദ്‍യ് തുടങ്ങിയ ആരാധനകളിലെല്ലാം ആട് ഒരു ഓഹരിയും മാട്, ഒട്ടകം എന്നിവ ഏഴു ഓഹരിയുമാണ്. ഒരു ഓഹരിയില്‍ തന്നെ ഉദ്ഹിയ്യതും അഖീഖതും ഒന്നിച്ചു കരുതാന്‍ പറ്റുകയില്ല. എന്നാല്‍ ഏഴു ഓഹരികളില്‍ ഓരോന്നും വ്യത്യസ്ത ആളുകള്‍ക്കായി കരുതുന്നതു പോലെ, വ്യത്യസ്ത രീതിയിലും കരുതാം. അഥവാ ഒരു ഓഹരി, ഉദ്‍ഹിയ്യത്, മറ്റൊന്ന് അഖീഖത്, വേറെ ഒന്ന് ഹദ്‍യ് എന്നിങ്ങനെ. ഒരാള്‍ക്കു തന്നെ ഒരു മാടിന്‍റെ ഒരു ഓഹരി ഉദ്ഹിയതും മറ്റൊന്ന് അഖീഖതുമായി കരുതി അറുക്കാവുന്നതാണ്. അപ്പോള്‍ രണ്ടിന്‍റെയും പ്രിതിഫലം ലഭിക്കും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter