ആർത്തവ സമയത്തു മുട്ട് പൊക്കിളിനിടയിൽ സംയോഗം ഒഴിച്ച ചുംബിക്കുകയോ മറ്റോ ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
ചോദ്യകർത്താവ്
Aslam
Oct 20, 2018
CODE :Oth8932
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ആർത്തവ സമയത്ത് സംയോഗം പോലെത്തന്നെ മുട്ടു പൊക്കിളിനിടയിൽ മറയില്ലാതെ നേരിട്ട് ചുംബിക്കുക തുടങ്ങിയ മറ്റു സുഖാസ്വാദനങ്ങൾ നടത്തൽ (വികാരത്തോടെയാണെങ്കിലും അല്ലെങ്കിലും) ഹറാമാണ്. മറയോട് കൂടെയാണെങ്കിൽ സംയോഗമല്ലാത്ത മറ്റു സുഖാസ്വാദനങ്ങൾ അനുവദനീയമാണ്. എന്നാൽ അങ്ങനെ ചെയ്യുന്ന പക്ഷം വികാരം നിയന്ത്രിക്കാൻ കഴിയാതെ ലൈംഗിക ബന്ധത്തിലേക്ക് അത് നയിക്കുമെങ്കിൽ അത്തരക്കാർക്ക് അതും ഹറാമാണ്. (തുഹ്ഫ, നിഹായ, കുർദി)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.