പല്ലു തേക്കുമ്പോൾ മുകളിലേക്കും താഴേക്കുമായിട്ടാണോ തേക്കേണ്ടത്‌. നബിചര്യ എന്ത് ?

ചോദ്യകർത്താവ്

Fahad

Nov 21, 2018

CODE :Fiq8950

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

പല്ല് വീതിയിലും നാവ് നീളത്തിലും മിസ്വാക് ചെയ്യൽ സുന്നത്താണ്. ആദ്യം വായയുടെ വലതു ഭാഗത്തുള്ള മുകളിലേയും പിന്നെ താഴെയുമുള്ള പല്ലുകളുടെ ഉള്ളും പുറവും മധ്യം വരേ തേക്കുക, തുടർന്ന് വായയുടെ ഇടതു ഭാഗത്തുള്ള മുകളിലേയും താഴേയുമുള്ള പല്ലുകളും ഇതു പോലെ തേക്കുക, പിന്നെ മൃദുവായി തൊണ്ടവരേ നാവിൽ ബ്രഷ് ചെയ്യുക.  വലത് കൈ കൊണ്ട് തേക്കലും കൈ വിരലുകൾ ചെറുവിരൽ മുതൽ ചൂണ്ടു വിരൽ വരേ എല്ലാ വിരലുകളും ഉൾക്കൊള്ളിച്ചു കൊണ്ട് പിടിക്കലും തള്ളവിരൽ മിസ്വാക്കിന്റെ തലപ്പിനു താഴെയായി പിടിക്കലും മിസ്വാക്ക് ചെയ്ത് കഴിഞ്ഞാൽ അത് ഇടത്തെ ചെവിയുടെ പിറകിൽ വെക്കലും സുന്നത്താണ്. ഇത് ഹദീസിൽ വന്നതും സ്വഹാബത്തിന്റെ മാതൃക പിന്തുടരലുമാണ്. (ഇആനത്ത്)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter