അന്യ പുരുഷന്മാരുടെ മുന്നിൽ സ്ത്രീയുടെ ഔറത്ത് എപ്രകാരമാണ്.

ചോദ്യകർത്താവ്

Asgar

Apr 27, 2019

CODE :Fiq9252

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സാധാരണ ഗതിയിൽ അന്യ പുരഷന്മാർക്കിടയിൽ മുഖവും മുൻകയ്യും ഒഴികെയുള്ള ഭാഗങ്ങൾ ഔറത്ത് എന്ന നിലയിൽ സ്ത്രീ മറക്കൽ നിർബ്ബന്ധമാണ്. അത് പോലെ മുഖവും മുൻകയ്യും യഥാർത്ഥത്തിൽ ഔറത്ത് അല്ലെങ്കിലും അവ അന്യ പുരുഷന്മാർക്കിടയിൽ പ്രദർശിപ്പിച്ചു നടന്നാൽ ഫിത്ന ഉണ്ടാകാൻ കാരണമാകും എന്നതിനാൽ സാങ്കേതികമായി അതിനും ഔറത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഈ രീതിയിലാണ് അന്യ പുരുഷന്മാർക്കിടയിൽ മുഖവും മുൻകയ്യും ഉൾപ്പെടെ സ്ത്രീ മൊത്തം ഔറത്ത് ആണ് എന്നതാണി ഇസ്ലാമിക വിധിയെന്ന് മഹാന്മാരായ ഇമാമുമാർ വ്യക്തമാക്കിയത്. എന്നാൽ അത്യാവശ്യമുള്ള ഘട്ടങ്ങളിൽ (മാത്രം) ഫിത്ന ഭയപ്പെടുന്നില്ലെങ്കിൽ (മാത്രം) മുഖവും മുൻകയ്യും അന്യ പുരുഷന് മുന്നില്‍ വെളിവാക്കേണ്ട സാഹചര്യമുണ്ടായാല്‍ വെളിവാക്കുകയും ചെയ്യാം. ഇത് നാലു മദ്ഹബിന്റേയും ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ട അഭിപ്രായമാണ് (ഹനഫീ: ബദാഇഉസ്സനാഇഅ്, അൽ ബഹ്റുർറാഇഖ്, റദ്ദുൽ മുഹ്താർ. മാലികീ: തംഹീദ്, ഹാശിയത്തുൽ അദവീ, അൽഫവാകിഹ്. ശാഫിഈ: തുഹ്ഫ, അൽഹാവീ, ശറഹുൽ മുഹദ്ദബ്. ഹമ്പലീ: അൽ ഫുറൂഅ്, മുഗ്നി, ഇൻസ്വാഫ്)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

 

ASK YOUR QUESTION

Voting Poll

Get Newsletter