ഒരു മുജാഹിദ് സുഹുര്‍ത് അഖിഖ്‌അതിന്റെ ഇറച്ചി തന്നാല്‍ അത് ഭക്ഷിക്കാന്‍ പറ്റുമോ
ചോദ്യകർത്താവ്
ശംസീര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
ഹലാലായ രീതിയില്‍ അറുത്തതിന്‍റെ ഇറച്ചി അതിന്‍റെ ഉടമയില്‍ നിന്നു സ്വീകരിക്കുന്നതില്‍ വിരോധമില്ല. പുത്തന്‍ വാദിയുടെയോ അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ രക്ഷാകര്‍തൃത്തിലുള്ളയാളുടെയോ അഖീഖത് അവനില്‍ നിന്നു സ്വീകരിക്കുന്നതും ഭക്ഷിക്കുന്നതും അനുവദനീയമാണ്. ബിദഇകളെ അവര്‍ വഴി തെറ്റിയതില്‍ ബോധവാന്മാരാക്കാനും ബിദ്അതിനോടുള്ള നമ്മുടെ വിയോചിപ്പു പ്രകടിപ്പിക്കാനുമുള്ള നിസ്സഹകരണത്തിന്‍റെ ഭാഗമായി അത് നിരസിക്കുന്നത് സാധാരണ നിലയില്‍ നല്ലതാണ്.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
 
 


 
            
                         
                                     
                                     
                                     
                                     
                                     
                                    