അല്ലാഹുവിനു നമ്മുടെ മനസ്സില്‍ ഒരു രൂപം കാണുന്നതില്‍ കുഴപ്പം ഉണ്ടോ? ചിലപ്പോള്‍ നിസ്കാരത്തിനു വേണ്ടി നിയ്യത് വെക്കുമ്പോള്‍ അങ്ങനെ തോന്നാറുണ്ട്...

ചോദ്യകർത്താവ്

നിയാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

അല്ലാഹു പ്രത്യേക രൂപമോ, ഭാഗങ്ങളോ ഉള്ളവനല്ല. അവന്‍ സ്ഥല-കാല നിബന്ധനകള്‍ക്ക് അധീതനാണ്. സൃഷ്ടികളില്‍ ഒന്നിനോടും അവനു സാദൃശ്യമില്ല. അങ്ങനെ വിശ്വസിക്കല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധമാണ്. അതിനാല്‍ അല്ലാഹുവിനു ഒരു രൂപം മനസ്സില്‍ കാണുന്നത് ഗുരുതരമായ തെറ്റാണ്. മതത്തില്‍ നിന്നു പുറത്തു പോകാന്‍വരെ കാരണമാകാവുന്നതാണ്. അറിയാതെ അങ്ങനെ വന്നു പോകുന്നത് പിശാചിന്‍റെ പ്രവര്‍ത്തനങ്ങളാണ്. അത്തരം പരീക്ഷണങ്ങളില്‍ അകപ്പെട്ടവര്‍ ((ഞാന്‍ അല്ലാഹുവിലും അവന്‍റെ പ്രവാചകരിലും വിശ്വസിച്ചിരിക്കുന്നു.)) എന്നു പറയുകയും പിശാചിന്‍റെ ദുര്‍ബോധനത്തില്‍ നിന്ന് അല്ലാഹുവിനോടു കാവല്‍ ചോദിക്കുകയും ചെയ്യണം.

അകാരണമായി ഉണ്ടാകുന്ന അത്തരം തോന്നലുകളില്‍ നിന്ന് രക്ഷ നേടുന്നതിനു താഴെ നല്‍കിയിട്ടുള്ള ലിങ്കുകള്‍ വായിക്കുക

വസവാസ് ഇല്ലാതിരിക്കാന്‍ എന്താണ് വഴി?

ഇസ്‌ലാമിനു പുറത്താണെന്ന് മനസ്സില്‍ തോന്നിയാല്‍ ഇസ്‌ലാമില്‍ നിന്ന്‍ പുറത്തു പോവുമോ?

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter