മരണാനന്തരം സ്വര്‍ഗ്ഗത്തിലെ ജീവിതം എങ്ങനെയായിരിക്കും? അവിടെ ഭൂമിയിലെ അതേ പേരോട് കൂടിയാണോ ആളുകള്‍ ജീവിക്കുക ?എന്തായിരിക്കും അവിടുത്തെ നിയമാവലി ?

ചോദ്യകർത്താവ്

ളിയാഉദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വര്‍ഗീയ ജീവിതത്തെ പൂര്‍ണമായി വിശദീകരിക്കുക സാധ്യമല്ല. അതിലെ ഏതാനും ചില അനുഗ്രഹങ്ങള്‍ മാത്രമാണ്  ഖുര്‍ആനിലും ഹദീസിലും  വ്യക്തമാക്കപ്പെട്ടിട്ടുള്ളത്.  സ്വര്‍ഗത്തിലെ ചില അനുഗ്രഹങ്ങള്‍ എടുത്ത് പറഞ്ഞ ശേഷം അള്ളാഹു പറയുന്നു അങ്ങനെ നയനാനന്ദകരമായ കാഴ്ചകളും ദേഹങ്ങളാഗ്രഹിക്കുന്നതൊക്കെയും സ്വര്‍ഗത്തില്‍ സംവിധാനിക്കപ്പെട്ടിട്ടുണ്ട്. ഒരു ചെവിയും കേള്‍കാത്ത ഒരു കണ്ണും കാണാത്ത ഒരു ഹൃദയവും ചിന്തിക്കാത്ത അനുഗ്രഹങ്ങള്‍  തെയ്യാര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റസൂലും പറഞ്ഞിട്ടുണ്ട്. ഖിയാമത് നാളില്‍ നിങ്ങളുടെ പേര് കൊണ്ടും നിങ്ങളുടെ പിതാക്കളുടെ പേര് കൊണ്ടുമാണ് നിങ്ങള്‍ വിളിക്കപ്പെടുക. അത് കൊണ്ട് നിങ്ങള്‍ നിങ്ങളുടെ  പേരുകള്‍ നന്നാക്കുകയെന്ന് റസൂല് (സ) പറഞ്ഞതായി കാണാം. സ്വര്‍ഗം കല്‍പനകള്‍ കൊണ്ട് തക്‍ലീഫ് ചെയ്യപ്പെടുന്ന സ്ഥലമല്ല. സല്‍കര്‍മങ്ങള്‍ മാത്രമടങ്ങിയതാണ് സ്വര്‍ഗത്തിലെ നിയമാവലി. ഭൂമിയിലെ ശ്വാസോച്ഛ്വാസം പോലെ ഭാരം കുറഞ്ഞതാണ് ആ നിയമാവലി. സ്വര്‍ഗത്തില്‍ ഹൃദയത്തെ നല്ലത് മാത്രം സ്വീകരിക്കാന്‍ പാകത്തില്‍ അള്ളാഹു ക്രമീകരിക്കും. അപ്പോള്‍ ദുഷിച്ച ചിന്തകള്‍ തന്നെ അവിടെ യുണ്ടാവില്ല. കൂടുതലറിയാന്‍ നാഥന്‍ തുണക്കട്ടെ      

ASK YOUR QUESTION

Voting Poll

Get Newsletter