റമദാന്‍ മാസത്തിലെ നോമ്പ് കുറെ വര്‍ഷങ്ങളായി നോറ്റിട്ടില്ല, ഫിദിയയും കൊടുത്തിട്ടില്ല. അതിന്റെ വിധി എന്ത്, എത്രയാണ് ഫിദിയ കൊടുക്കേണ്ടത്?

ചോദ്യകർത്താവ്

muhammed doha

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രായ പൂര്‍ത്തിയായ ശേഷം എത്ര വര്‍ഷത്തേതാണോ നോല്‍ക്കാന്‍ ബാക്കിയുള്ളതെങ്കില്‍ അവയൊക്കെയും നോറ്റ് വീട്ടുകയും ശേഷമുള്ള ഓരോ വര്‍ഷത്തിലും അവ നോല്‍ക്കാതെ പിന്തിപ്പിച്ചതിന് വര്‍ഷങ്ങളുടെ കണക്കനുസരിച്ച് പാവപ്പെട്ടവര്‍ക്ക് ഓരോ മുദ്ദ് വീതം ഭക്ഷ്യധാന്യം കൊടുക്കുകയും വേണം. ഒരു മുദ്ദ് എന്നത് അളവുകോലാണ്, ധാന്യത്തിന്റെ ഭാരത്തിനനുസരിച്ച് ഇത് തൂക്കത്തില്‍ വ്യത്യാസം വരാവുന്നതാണ്. സാധാരണഗതിയില്‍ 650-700 ഗ്രാം ആണ് ഇത് ഉണ്ടാവാറ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter