ഖബ്റ് മൂടാന്‍ സാധാരണ ഗതിയില്‍ ഹുരുഡീസ് ഉപയോഗിക്കാറുണ്ട്. ഇത് അനുവദനീയമാണോ?

ചോദ്യകർത്താവ്

Abdurahman

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖബ്റടക്കുന്നിടത്ത്, ശവം തീനി മൃഗങ്ങള്‍ക്ക് എടുക്കാന്‍ സാധിക്കാത്തവിധവും വാസന പുറത്തേക്ക് വരാത്ത വിധവും ഒരു കുഴിയില്‍ മറവ് ചെയ്യണമെന്നതാണ് നിര്‍ബന്ധം. അതോടൊപ്പം, ഖബ്റ് മൂടുന്ന മണ്ണ് മയ്യിതിന്റെ ദേഹത്തേക്ക് നേരിട്ട് പതിക്കാതിരിക്കാന്‍ ആവശ്യമായത് ചെയ്യലും നിര്‍ബന്ധമാണ്. അതിന് വേണ്ടിയാണ് ഖബ്റിനു മേലെ കല്ലോ അത് പോലോത്തതോ കൊണ്ട് ആദ്യം മൂടന്നത്. അത് എന്തും ആകാവുന്നതാണ്. കല്ലോ ഹുരുഡീസോ വാര്‍ത്തുണ്ടാക്കിയവയോ ഒക്കെ ആവാം. മയ്യിത് ദേഹത്തേക്ക് മണ്ണ് വീഴുന്നത് തടയണമെന്ന് മാത്രമേ നിബന്ധനയുള്ളൂ. ഖബ്റിലെ ജീവിതം അല്ലാഹു സുഖകരമാക്കി നല്‍കുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter