ചില കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ സമ്മാന കൂപ്പണ്‍ നല്‍കാറുണ്ട്. ഇങ്ങനെ കിട്ടുന്ന സമ്മാനം ഹറാം ആവുമോ. ഇത് ലോട്ടറിയുടെ നിയമത്തില്‍ പെടുമോ ?

ചോദ്യകർത്താവ്

anas

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ലോട്ടറി നിഷിദ്ധമാണെന്നും അത് എന്ത് കൊണ്ടാണ് നിഷിദ്ധമാവുന്നതെന്നും മുമ്പ് നാം പറഞ്ഞതാണ്. മേല്‍പറഞ്ഞ സാധാരണഗതിയിലുണ്ടാവുന്ന സമ്മാനകൂപ്പണ്‍ ഇതിന്റെ പരിധിയില്‍ വരുന്നതല്ല. സമ്മാനം നല്‍കുന്നതിന്റെ ഭാഗമായി, ചരക്കുകള്‍ക്ക് പ്രത്യേകം വില വര്‍ദ്ദിപ്പിക്കാറില്ലല്ലോ.  ഉടമസ്ഥന് ലഭിക്കുന്ന ലാഭത്തില്‍നിന്ന് ഇതിനായി ഒരു വിഹിതം മാറ്റിവെക്കുകയാണ് എന്നര്‍ത്ഥം. അത് കൊണ്ട് തന്നെ ഇത് നിഷിദ്ധമാണെന്ന് പറയാന്‍ ന്യായമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter