സകാത്ത് കൊടുക്കാന്‍ കച്ചവട വസ്തുവിന്റെ വാങ്ങിയ വിലയാണോ വില്‍ക്കുന്ന വിലയാണോ നോക്കേണ്ടത്? ലോണ്‍ ഉള്ള വണ്ടി ഉണ്ടെങ്കില്‍ അതിനു സകാത്തുമായി ബന്ധമുണ്ടോ?

ചോദ്യകർത്താവ്

anas

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സകാതിനായി കച്ചവടച്ചരക്ക് വില കെട്ടേണ്ടത് വില്‍ക്കുന്ന വില കൊണ്ടാണ്, വാങ്ങിയ വില കൊണ്ടല്ല. ഒരു വ്യക്തി വര്‍ഷാവസാനം എന്താണോ ഉടമപ്പെടുത്തുന്നതിന് അതിനാണ് സകാത് ബാധിക്കുന്നത്. കച്ചവക്കാരനെ സംബന്ധിച്ചിടത്തോളം അയാളുടെ കടയിലുള്ള മുഴുവന്‍ സാധനങ്ങളുടെയും വിറ്റുവിലയുടെ തുകയുടെ ഉടമസ്ഥനാണ്. അത്കൊണ്ട് അയാള്‍ അതിന് മുഴുവനും സകാത് നല്‍കേണ്ടതുമാണ്. ഉപയോഗത്തിന് വേണ്ടിയുള്ള വണ്ടി സകാതിനെ ബാധിക്കില്ല. അത് ലോണ്‍ കൊണ്ട് വാങ്ങിയതാണെങ്കിലും നിയമത്തില്‍ മാറ്റമൊന്നുമില്ല. കച്ചവടാവശ്യാര്‍ത്ഥമുള്ള വണ്ടികളാണെങ്കില്‍ അത് കച്ചവടച്ചരക്കിന്റെ ഗണത്തില്‍ പെടുന്നതാണ്. അത് വാങ്ങിയത് ലോണ്‍ ഉപയോഗിച്ചാണെങ്കിലും സകാത് ബാധകമാവുന്നതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter