അത്തഹിയ്യാത്തില്‍ വിരല്‍ ഉയര്‍ത്തിയ ശേഷം പലരും വിരല്‍ ഇളക്കി ക്കൊണ്ടിരിക്കുന്നത് കാണാം .അതിനു വല്ല അടിസ്ഥാനവുമുണ്ടോ? വിരലുയര്‍ത്തിയ ശേഷം സുജൂദിന്‍റെ സ്ഥാനത്തേക്കാണോ വിരലിലെക്കാണോ നോക്കേണ്ടത്?

ചോദ്യകർത്താവ്

kadir-green city

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അത്തഹിയ്യാതില്‍ ചൂണ്ടുവിരല്‍ എങ്ങനെ പിടിക്കണമെന്നത് മദ്ഹബുകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യമാണ്. ശാഫിഈ മദ്ഹബ് പ്രകാരം ലാഇലാഹ എന്ന് പറയുമ്പോള്‍ അത് ഉയര്‍ത്തിപ്പിടിക്കുകയും ശേഷം സലാം വീട്ടുന്നത് വരെയോ അടുത്ത റക്അതിലേക്ക് എണീക്കുന്നത് വരെയോ (ആദ്യത്തെ അത്തഹിയ്യാതില്‍)  ഇളക്കാതെ അങ്ങനെ തന്നെ പിടിക്കണമെന്നാണ് വിധി. ഇളക്കണമെന്ന് ചില ഹദീസുകളില്‍ കാണാവുന്നതാണ്, എന്നാല്‍ അവിടെ പറഞ്ഞ ഇളക്കം കൊണ്ട് ഉദ്ദേശിക്കുന്നത് ഉയര്‍ത്തുന്ന വേളയിലെ ഇളക്കമാണെന്നാണ് മദ്ഹബിലെ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത്. ഹമ്പലീ മദ്ഹബ് പ്രകാരം അല്ലാഹ് എന്ന് പറയുമ്പോഴാണ് ഉയര്‍ത്തേണ്ടത്. ഹനഫീ മദ്ഹബ് പ്രകാരം ലാഇലാഹ എന്ന് പറയുമ്പോള്‍ ഉയര്‍ത്തുകയും ഇല്ലല്ലാഹ് എന്ന് പറയുമ്പോള്‍ താഴ്ത്തുകയും വേണം. മാലികീ മദ്ഹബ് പ്രകാരം അത്തഹിയ്യാതില്‍ മുഴുവനായും വിരല്‍ ഇളക്കിക്കൊണ്ടിരിക്കണമെന്നാണ് നിയമം. ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നത് ലാഇലാഹ ഇല്ലല്ലാഹ് എന്നതിലൂടെ പ്രഖ്യാപിക്കുന്ന അല്ലാഹുവിന്‍റെ ഏകത്വത്തെ സൂചിപ്പിക്കാനാണ്. തസ്ബീഹ് ചൊല്ലുന്ന വിരല്‍ എന്നര്‍ത്ഥത്തില്‍ മുസബ്ബിഹത് എന്നാണ് ചൂണ്ടുവിരലിന് അറബിയില്‍ പറയുന്നത്. ഈ വിരല്‍ പിശാചിനെ സംബന്ധിച്ചിടത്തോളം ഇരുമ്പിനേക്കാള്‍ കാഠിന്യമേറിയതാണെന്നാണ് പ്രവാചകര്‍ (സ) പറഞ്ഞതായി ഇമാം അഹ്മദ് (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. വിരല്‍ ഉയര്‍ത്തിക്കഴിഞ്ഞാല്‍ പിന്നെ അത് താഴ്ത്തുന്നത് വരെ അതിലേക്ക് നോക്കലാണ് സുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter