സൂര്യൻ മദ്ധ്യത്തിൽ നിൽക്കുമ്പോഴും സൂര്യൻ അസ്തമിക്കാറാവുമ്പോഴും നിസ്കരിക്കാൻ പാടില്ല എന്നു കേട്ടു... അതുശരിയാണോ? ആണെങ്കിൽ അസർ നിസ്കാരം മഗ്രിബ്‌ ബാങ്ക്‌ കൊടുക്കുന്നതിന്‍റെ തൊട്ടു മുമ്പ് നിസ്കരിക്കുന്നത്‌ തെറ്റാണോ?

ചോദ്യകർത്താവ്

മുഹമ്മദ്‌ റിയാസ്‌

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യത്തില്‍ പറഞ്ഞ സമയങ്ങള്‍ നിസ്കാരം ശക്തമായ കറാഹതുള്ള (തഹരീമിന്‍റെ കറാഹത്) ആണ്. എന്നാല്‍ ആ സമയത്ത് പാടില്ലാത്തത് പ്രത്യേക കാരണമില്ലാത്ത നിസ്കാരങ്ങളും (നിരുപാധിക സുന്നത് നിസ്കാരം, തസ്ബീഹ് നിസ്കാരം പോലെ) പിന്തിയ കാരണങ്ങളുള്ള നിസ്കാരങ്ങളും (ഇഹ്റാമിന്‍റെയും ഇസ്തിഖാറതിന്‍റെയും നിസ്കാരങ്ങള്‍ പോലെ) മാത്രമാണ്.  ഫര്‍ള് നിസ്കാരം ഖളാഅ് ആയത് എത്രയും വേഗം നിസ്കരിക്കേണ്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത് മുമ്പ് നാം വിശദമായി പറഞ്ഞതാണ്, അത് ഇവിടെ വായിക്കാവുന്നതാണ്. ദൈനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ്‌ നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter