രാത്രി കാലങ്ങളില്‍ നഖം, താടി , മുടി എന്നിവ വെട്ടല്‍ അനുവദനീയം ആണോ?

ചോദ്യകർത്താവ്

റിയാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നഖവും ശരീരത്തിലെ നീക്കേണ്ട രോമങ്ങളുമെല്ലാം ആവശ്യമാവുന്ന മുറക്ക് നീക്കേണ്ടതാണ്, അവ നീക്കം ചെയ്യാതെ വളര്‍ത്തുക എന്നത് പ്രവാചക ചര്യക്ക് വിരുദ്ധമാണ്. വെള്ളിയാഴ്ച ദിവസത്തെ മര്യാദകള്‍ പറയുന്നിടത്ത് വ്യാഴാഴ്ച വൈകിട്ടോ വെള്ളിയാഴ്ച ജുമുഅക്ക് മുമ്പോ ആയി, നഖം വെട്ടുക, മുടികള്‍ നീക്കം ചെയ്യുക തുടങ്ങിയവ പറഞ്ഞതായി കാണാം. ഇത് മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാം. എന്നാല്‍ അവിടെ എവിടെയും രാത്രിയില്‍ നീക്കം ചെയ്യുന്നത് അനുവദനീയമല്ലെന്ന് പറയുന്നതായി കാണുന്നില്ല. എന്നാല്‍ അത്തരം കാര്യങ്ങളില്‍ രാത്രിയില്‍ ചെയ്യുന്നത് ഗുണകരമല്ലെന്ന് സ്വലാഹുദ്ദീന്‍ എന്ന കിതാബില്‍ പറഞ്ഞതായി കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter