ചെവിക്കു അലിക്കത്ത് ഇട്ടു തുളയായത്‌ പിന്നീട് തുള അടഞ്ഞാല്‍ നിര്‍ബന്ധ കുളിയില്‍ വെള്ളമെത്തിക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

റാഹില

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആഭരണങ്ങളോ മറ്റോ ധരിക്കാനായോ അല്ലാതെയോ ഏതെങ്കിലും അവയവത്തില്‍ തുളകള്‍ ഉണ്ടാക്കുന്നുവെങ്കില്‍ നിര്‍ബന്ധ കുളിയുടെ സമയത്ത് വെള്ളം അതിനകത്തേക്കും എത്തേണ്ടതാണ്. എന്നാല്‍ ചോദ്യത്തില്‍ പറഞ്ഞ പ്രകാരം തുള ഇറച്ചി തിങ്ങി അടഞ്ഞുപോയിട്ടുണ്ടെങ്കില്‍ വെള്ളമെത്തിക്കാനായി അത് വീണ്ടും തുറക്കേണ്ടതില്ലെന്ന് ഗ്രന്ഥങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter