ഞാന്‍ താടി വച്ചിട്ടുണ്ട്, പക്ഷെ ഭാര്യക്ക് അത് ഇഷ്ടമല്ല. അവള്‍ താടി വടിക്കാന്‍ നിര്‍ബന്ധിക്കുന്നു. അവളുടെ താല്പര്യത്തിനു വേണ്ടി താടി വടിക്കാമോ?

ചോദ്യകർത്താവ്

Farooque

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. താടി, മീശ എന്നിവ വടിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുമ്പ് നാം ഉത്തരം നല്‍കിയതാണ്. ഇവിടെ നോക്കുക. ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ചെയ്യുമ്പോഴും വിധി അത് തന്നെയാണ്. ഇത്തരം ഇസ്ലാമിക കാര്യങ്ങളില്‍ ഭാര്യമാര്‍ക്ക് താല്‍പര്യമുണ്ടാക്കിയെടുക്കാനും നൈമിഷകമായ സൌന്ദര്യത്തേക്കാള്‍ വലുത് ഇസ്ലാമിന്‍റെ നിയമങ്ങളാണെന്നും അവ പാലിക്കുന്നതിലൂടെ ലഭിക്കുന്ന പ്രതിഫലമാണെന്നും ഭാര്യയെ പറഞ്ഞ് മനസ്സിലാക്കുക. ദീന്‍ ഉള്ള സ്ത്രീയെയാണ് വിവാഹം കഴിക്കേണ്ടത് എന്ന് പ്രവാചകര്‍ ഉപദേശിച്ചതാണല്ലോ. ദീന്‍ പൂര്‍ണ്ണമായവര്‍ ആരും ഉണ്ടാവില്ലെന്നതിനാല്‍ ഭാര്യയെ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ബോധവതിയാക്കി ദീനീ ബോധം വളര്‍ത്താന്‍ ശ്രമിക്കുകയും കൂടുതല്‍ കൂടുതല്‍ ദീന്‍ ഉള്ളവളാവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter