ബാത്ത്റൂം/കക്കൂസ് പോലോത്ത സ്ഥലങ്ങളില്‍ വെച്ച് സംസാരിക്കാമോ? അതോ വിസര്‍ജന സമയത്ത് മാത്രമാണോ സംസാരം ഉപേക്ഷിക്കേണ്ടത്?

ചോദ്യകർത്താവ്

അബ്ദുറാസിഖ് സിപി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ബാത്റൂമിലും വിസര്‍ജ്ജന സ്ഥലത്തും സംസാരിക്കുന്നത് കറാഹതാണെന്ന് ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍, സാധാരണ സംസാരം വിസര്‍ജ്ജന സമയത്ത് മാത്രമാണ് കറാഹതാകുന്നത് എന്നതാണ് നിയമം. ദിക്റുകള്‍ പോലോത്ത സാധാരണസംസാരമല്ലാത്ത മഹത്തരമായ കാര്യങ്ങള്‍, അത്തരം സ്ഥലത്തേക്ക് പ്രവേശിച്ചാല്‍ തന്നെ കറാഹതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter