എന്റെ ഭാര്യയുടെ കയ്യില്‍ മുപ്പത് പവന്‍ സ്വര്‍ണം ഉണ്ട്. എനിക്ക് ഒരു വലിയ സംഖ്യ കടവും ഉണ്ട്, എങ്കില്‍ എങ്ങിനെയാണ്‌ സകാത്ത് കണക്കാക്കേണ്ടത്. അതിന്‍റെ സകാത്ത് എനിക്ക് വാങ്ങാമോ? സകാത്ത് കൊടുക്കാത്ത വര്‍ഷങ്ങളിലേത് ഇനി എന്ത് ചെയ്യണം ?

ചോദ്യകർത്താവ്

Shakkir

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആഭരണത്തിന്‍റെ സകാതിനെക്കുറിച്ച് മുമ്പ് നാം വിശദമായി പറഞ്ഞതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. നാട്ടിലെ പതിവനുസരിച്ച് അമിതമാവാത്ത അളവ് വരെയുള്ള ആഭരണങ്ങള്‍ക്ക് സകാതില്ലെന്നതാണ് ശാഫിഈ മദ്ഹബിന്‍റെ അഭിപ്രായം. ഇന്നത്തെ കേരളീയ സാഹചര്യത്തില്‍ സാധാരണ ഗതിയില്‍ മുപ്പത് പവന്‍ ആ പരിധിയിലേ വരൂ എന്നതാണ് പതിവുകള്‍ കാണിക്കുന്നത്.
കടം ഉണ്ട് എന്നത് സകാതിന്‍റെ കണക്കിനെ ബാധിക്കുകയില്ലെന്നും മുമ്പ് നാം വ്യക്തമാക്കിയതാണ്. ഭാര്യയുടെ നിര്‍ബന്ധമായ സകാത് അവകാശിയായ ഭര്‍ത്താവിന് നല്‍കാവുന്നതാണ്.
നല്ലത് ചെയ്യാനും തിന്മ വെടിയാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter