സംയോഗത്തിലൂടെ അല്ലാതെ സ്ത്രീകള്‍ക്ക് സ്ഖലനം സംഭവിച്ചാല്‍ കുളിക്കല്‍ നിര്‍ബന്ധമുണ്ടോ?

ചോദ്യകർത്താവ്

സാഹിദ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇന്ദ്രിയം പുറപ്പെടുക എന്നത് കുളി നിര്‍ബന്ധമാവുന്ന കാരണങ്ങളില്‍ പെട്ടതാണ്. സ്ഖലനത്തിലൂടെയായാലും മറ്റു വല്ല മാര്‍ഗ്ഗങ്ങളിലൂടെയായാലും ഇതുതന്നെയാണ് വിധി. പുറപ്പെട്ടത് ഇന്ദ്രിയം തന്നെയാണെന്ന ധാരണ ഉണ്ടായാല്‍ കുളി നിര്‍ബന്ധം തന്നെയാണ്. കൂടുതല്‍ അറിയാനും അല്ലാഹുവിലുള്ള വിശ്വാസം വര്‍ദ്ദിപ്പിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter