പ്രതിമാസം ലഭിക്കുന്ന ശമ്പളത്തിന്‍റെ സക്കാത്തിന്‍റെ കണക്ക് എങ്ങനെയാണ്? ഒരു വര്‍ഷത്തെ ശമ്പളം നിസാബിന്‍റെ മേലെയാകുമെങ്കിലും ഒരു വര്ഷം തികയുമ്പോള്‍ മിച്ചം വന്ന തുക വളരെ കുറവാകാറാണല്ലോ പതിവ്. അത്തരം സാഹചര്യത്തില്‍ സകാത്ത് നിര്‍ബന്ധമുണ്ടോ?

ചോദ്യകർത്താവ്

jaabir Nadapuram

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശമ്പളം എന്നതിന് പ്രത്യേകമായി സകാത് വരുന്നില്ല. അതില്‍നിന്ന് അയാള്‍ എന്ത് മിച്ചം വെക്കുന്നുവോ അതിനാണ് സകാത് ബാധകമാവുക. അത് നിശ്ചിത കണക്കെത്തി കുറവ് വരാതെ വര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് സകാത് നിര്‍ബന്ധമാവുക. ഇത് മുമ്പ് നാം വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter