ഇടുങ്ങിയ വസ്ത്രം ധരിക്കുന്നത് കറാഹതാണോ അതോ ഹറാമോ?

ചോദ്യകർത്താവ്

നവാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശരീരത്തിന്റെ വണ്ണം പ്രകടമാകും വിധം ഇടുങ്ങിയ വസ്ത്രം ധരിക്കല്‍ പുരുഷന് നല്ലതല്ലെന്നു സ്ത്രീക്ക് കറാഹതാണെന്നുമാണ് ഫിഖ്ഹീ നിയമം. എന്നാല്‍ അങ്ങനെ ധരിക്കുന്നത് അന്യരെ ആകര്‍ഷിക്കുകയോ അവരില്‍ ദുഷ്ചിന്തകള്‍ ഉണ്ടാക്കുകയോ ചെയ്യാന്‍ കാരണമാവുന്ന പക്ഷം, അത് കുറ്റകരമാവുമെന്ന് പറയേണ്ടതില്ലല്ലോ. അവസാനനാളിലെ സ്ത്രീകളെക്കുറിച്ച് പറയുന്ന ഒരു ഹദീസില്‍, വസ്ത്രം ധരിച്ചിട്ടും നഗ്നകളായി നടക്കുന്നതായി പറയുന്നുണ്ട്. അതിന്‍റെ വിശദീകരണത്തില്‍ ശരീരത്തിന്‍റെ വണ്ണവും വടിവും വ്യക്തമാവും വിധം ഇടുങ്ങിയ വസ്ത്രം ധരിക്കുന്നവരാണ് എന്ന് വിശദീകരിക്കുന്ന പണ്ഡിതരുണ്ട്. അത് കൂടി ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇസ്‌ലാമിലെ ആണ്‍വേഷവും പെണ്‍വേഷവും എന്ന ലേഖനത്തില്‍ ഇത് കൂടുതല്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter