ഗള്‍ഫിലൊക്കെ സാധാരണയായി ഉപയോഗിക്കാറുള്ള ഇന്റര്‍നെറ്റ്‌ ഫോണ്‍ കാര്‍ഡ്‌ ഉപയോഗിക്കുന്നതിന്‍റെ ഇസ്‌ലാമിക വിധി എന്താണ്?

ചോദ്യകർത്താവ്

സമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇന്റര്‍നെറ്റ്‌ ഫോണ്‍ കാര്‍ഡുകളുടെ ഉപയോഗത്തിന്‍റെ വിധി അതതു രാഷ്ട്രനിയമത്തെ അടിസ്ഥാനമാക്കിയേ പറയാനൊക്കൂ. പൊതുനന്മക്കായി രാഷ്ട്രങ്ങള്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ പാലിക്കേണ്ടതാണ് എന്ന് മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. അതേ നിയമം തന്നെയാണ് ഇത്തരം നെറ്റ്കാളുകളിലും വരുക. ഇത്തരം കാര്‍ഡുകളുടെ ഉപയോഗം പൂര്‍ണ്ണമായും നിരോധിച്ച രാഷ്ട്രങ്ങളുണ്ട്, എന്നാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത് നിരോധിക്കുകയും വൈയക്തിക ഉപയോഗങ്ങള്‍ക്ക് മൌനാനുവാദം നല്‍കിയ രാഷ്ട്രങ്ങളുമുണ്ടെന്നത് അറിയാവുന്നതാണല്ലോ. ദീനിയ്യായ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter