അന്യ സ്ത്രീ അന്യ പുരുഷനോട് സലാം ചൊല്ലുന്നതിന്‍റെയും മടക്കുന്നതിന്‍റെയും വിധി എന്താണ്? വീട്ടില്‍ പിരിവിന് വരുന്ന പുരുഷന്മാര്‍ സലാം പറയുമ്പോള്‍ മടക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

ശംസീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ അന്യസ്ത്രീപുരുഷന്മാര്‍ തമ്മില്‍ സലാം പറയാവതല്ല. വൃദ്ധകളായ സ്ത്രീകളോട് സലാം പറയാമെന്ന് ഹദീസുകളില്‍നിന്ന് മനസ്സിലാവുന്നു. വൃദ്ധകളല്ലാത്ത അന്യസ്ത്രീകളോട് സലാം പറയല്‍ ഹറാം ആണെന്നും സലാം പറഞ്ഞാല്‍ മടക്കലും ഹറാമാണെന്നുമാണ് പണ്ഡിതരുടെ പ്രബലാഭിപ്രായം. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതലറിയാനും അതനുസരിച്ച് ജീവിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter