ബര്‍ഗര്‍ കഴിക്കുന്നതിന്‍റെ വിധി എന്ത്? അത് ഉണ്ടാക്കുന്നത് രക്തത്തോടു കൂടിയുള്ള മാംസത്തില്‍ നിന്നാണെന്നാണ് അറിയാനായത്.

ചോദ്യകർത്താവ്

ishak

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. Burger or hamburger എന്നറിയപ്പെടുന്നത് മിക്കവാറും അരച്ചെടുത്ത മാംസം പരത്തിയെടുക്കുന്നതാണ്. മാംസത്തിനു പകരം പച്ചക്കറികളും പരിപ്പുകളും ഇതിനു ഉപയോഗിക്കാറുണ്ട്. വ്യാവസായിക അടിസ്ഥാനത്തിലും വ്യക്തിഗത ആവശ്യങ്ങള്‍ക്കായി സ്വകാര്യമായും ഇത് നിര്‍മ്മിക്കുന്നുണ്ട്. പല രാഷ്ട്രങ്ങളിലായി ധാരാളം കന്പനികള്‍ ഇതിന്‍റെ നിര്‍മ്മാണത്തിലും വിതരണത്തിലും ഏര്‍പ്പെട്ടിരിക്കുന്നു. ബര്‍ഗറിന്‍റെ നിര്‍മ്മാണ രീതിയിലെവിടെയും രക്തത്തോടെയുള്ള മാംസം തന്നെ ഉപയോഗിക്കണമെന്നു ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഹലാലായ രീതിയിലാണ് ഭക്ഷണം തയ്യാര്‍ ചെയ്തിരിക്കുന്നതെന്ന് അനുമാനിക്കാമെങ്കില്‍ അതു കഴിക്കാവുന്നതാണ്. നിഷിദ്ധമായവ അതില്‍ കലര്‍ന്നിട്ടുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ ഉറപ്പുള്ളവര്‍ക്ക് അത് നിഷിദ്ധവുമാണ്. അറവിനു ശേഷം എല്ലു പോലോത്തതില്‍ അവശേഷിക്കുന്ന രക്തം നജ്സ് ആണെങ്കിലും അവ പൊറുക്കപ്പെടുന്നവയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter