കുട്ടികള്‍ക്ക്‌ ഫീലിംഗ് ആവുന്ന വിധത്തില്‍ കുട്ടികളോട് നിന്നെ കളഞ്ഞു കിട്ടിയതാണ്, എന്നുള്ള രീതിയില്‍ നുണ പറയുന്നത് തമാശക്ക് ആണെങ്കില്‍ പോലും തെറ്റല്ലേ?

ചോദ്യകർത്താവ്

നൗഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കളവ് പറയുക എന്നത് നാവ് കൊണ്ട് ചെയ്യുന്ന ദോഷങ്ങളുടെ കൂട്ടത്തിലാണ് വിശുദ്ധ ഇസ്‌ലാം എണ്ണുന്നത്. സത്യത്തിന് വിരുദ്ധമായത് മനപ്പൂര്‍വ്വം പറയലാണ് കളവ്. അത് തീര്‍ത്തും നിഷിദ്ധമാണെന്ന് മാത്രമല്ല കപടവിശ്വാസിയുടെ അടയാളമാണെന്നും ഹദീസുകളില്‍ കാണാവുന്നതാണ്. കാര്യത്തില്‍ പറയുന്നതും തമാശക്ക് വേണ്ടി പറയുന്നത് കളവ് തന്നെയാണ്. ഇത് മുമ്പ് വളരെ വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. വാക്കിലും കരുത്തിലും പ്രവൃത്തിയിലും സത്യസന്ധത പാലിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter