യാത്രക്കാരന്റെ നിസ്കാരം എങ്ങിനെ എന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

അഹ്മദ്‌ റുവൈസ്, അബുദാബി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരം ഏതൊരു മുസ്ലിമിനെ സംബന്ധിച്ചെടുത്തോളം അത് നിര്‍ബന്ധമായും ചെയ്യേണ്ട ഒരു കര്‍മ്മമാണ്. ക്ലേശമേറിയ യാത്രയാണെങ്കില്‍ പോലും നാഥനോടുള്ള നന്ദിപ്രകടനം ഒരു വിശ്വാസിയെ സംബന്ധിച്ചെടുത്തോളം ഒഴിവാക്കപ്പെടനാവതല്ല. യാത്രക്കാരന്റെ നിസ്കാരത്തെ കുറിച്ച് കര്‍മ്മശാസ്ത്രഭാഗത്ത്‌  യാത്രക്കാരുടെ നിസ്‌കാരം എന്ന ലേഖനത്തില്‍ വിശദമായി വിവരിക്കുന്നുണ്ട്. താങ്കളുടെ യാത്ര 132കിലോമീറ്ററില്‍ കൂടുകയാണെങ്കിലെ കര്‍മ്മശാസ്ത്ര വിധിപ്രകാരം അതിനെ യാത്ര എന്ന് വിളിക്കാന്‍ സാധിക്കുകയുള്ളൂ. അത്തരം യാത്രക്കാര്‍ അവരുടെ നിസ്കാരങ്ങള്‍ക്ക്  ചില  വിട്ടുവീഴ്ചകള്‍ ചെയ്യുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അവയെകുറിച്ച് കൂടുതല്‍ വായിക്കാന്‍  'ജംഉം ഖസ്വ്‌റും' എന്ന ലേഖനം കാണുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter