ഒരാള്‍ കുറച്ച് പൈസ കടം കൊടുത്തു.അതിനു അയാള്‍ സകാത്ത്‌ കൊടുക്കണമോ? ആ പൈസ തിരിച്ച്കിട്ടുമെന്ന് അയാള്‍ക്ക് ഉറപ്പില്ല എങ്കില്‍ കൊടുക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

ഹസീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ കടം കൊടുത്ത തുകക്ക് വര്‍ഷം പൂര്‍ത്തിയാവുകയും കണക്ക് എത്തുകയും ചെയ്താല്‍ സകാത് നിര്‍ബന്ധമാണ്. കിട്ടുമെന്ന് പ്രതീക്ഷയില്ലാത്തതാണെങ്കില്‍ കിട്ടിയ ശേഷം സകാത് നല്‍കിയാല്‍ മതി, പക്ഷേ, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കിട്ടുന്നതെങ്കില്‍ മുന്‍വര്‍ഷങ്ങളുടേതെല്ലാം കണക്കാക്കി നല്‍കേണ്ടതാണ്. ഇവ്വിഷയകമായി മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter