1 വര്‍ഷം ബാങ്ക് ലോക്കറില്‍ വെച്ച സ്വര്‍ണ്ണത്തിന് സകാത്ത് കൊടുക്കണോ?

ചോദ്യകർത്താവ്

അശ്കര്‍ അഹ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ബാങ്ക് ലോക്കറില്‍ വെക്കുന്നു എന്നത് കൊണ്ട് മാത്രം ആഭരണത്തിന് സകാത് നിര്‍ബന്ധമാവുകയില്ല. എന്നാല്‍, നാട്ടിലെ പതിവനുസരിച്ചുള്ള ഉപയോഗത്തിന്നപ്പുറമുള്ള ആഭരണങ്ങള്‍ക്ക് വീട്ടില്‍വെച്ചാലും ലോക്കറില്‍ വെച്ചാലും സകാത് നിര്‍ബന്ധമാണ്. ആഭരണം ഉടമപ്പെടുത്തുന്ന സമയത്തുള്ള ഉദ്ദേശ്യമാണ് ഇതില്‍ പരിഗണിക്കപ്പെടുന്നത്. അനുവദനീയമായ ഉപയോഗത്തിന് വേണ്ടി വാങ്ങിയ ആഭരണങ്ങള്‍ക്ക് സകാതില്ലെന്നതാണ് കര്‍മ്മശാസ്ത്രം. അങ്ങനെ വാങ്ങിയ ആഭരണങ്ങള്‍, അത്യാവശ്യഘട്ടങ്ങള്‍ ബാങ്കില്‍നിന്നോ മറ്റോ കടം എടുക്കുന്നതിന് ജാമ്യമായി വെക്കുമ്പോഴും വിധി അത് തന്നെയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter