മുള്ളന്‍പന്നി ഇറച്ചി ഹറാം ആണോ?

ചോദ്യകർത്താവ്

റഈസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശാഫിഈ മദ്ഹബു പ്രകാരം മുള്ളന്‍പന്നി (porcupine) ഭക്ഷ്യയോഗ്യമാണ്. അറുത്തു ഭക്ഷിക്കല്‍ ജാഇസായ ജീവികളില്‍ മുള്ളന്‍ പന്നിയെയും ഫുഖഹാക്കള്‍ എണ്ണിയിട്ടുണ്ട്. കിതാബുകളില്‍ ഇതിനെ ഖുന്ഫുദ് (قنفذ) എന്നാണ് പറയുന്നത്. അറബി ഭാഷയില്‍ ശൈഹം  (شيهم)എന്നും പേരുണ്ട്. ചില അറബി നാടുകളില്‍ പ്രാദേശികമായി നസ്സാറ (نصارة) എന്നും ഇത് വിളിക്കപ്പെടുന്നു. ഹനഫീ, ഹമ്പലീ മദ്ഹബുകളില്‍ അഭിപ്രായം വ്യത്യസ്തമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter