ഒരു വര്‍ഷത്തില്‍ എത്ര കാശ് കൈയ്യിലുണ്ടാവുമ്പോഴാണ് സകാത് നല്‍കേണ്ടത്?

ചോദ്യകർത്താവ്

ശംസുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചെലവ് കഴിച്ച് ബാക്കി വരുന്ന കാശിന്, കണക്ക് എത്തി വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സകാത് നിര്‍ബന്ധമാണ്. 595 ഗ്രാം ശുദ്ധ വെള്ളിയുടെയോ 85 ഗ്രാം സ്വര്‍ണ്ണത്തിന്‍റെയോ മൂല്യമാണ് കണക്ക്. അതില്‍ ഏതെങ്കിലും ഒന്നിന്‍റെ മൂല്യത്തിന് സമമായ തുക ഉണ്ടായാല്‍ സകാത് നിര്‍ബന്ധമാവുന്ന കണക്കെത്തി എന്ന് പറയാം. 58.5 രൂപയാണ് ഒരു ഗ്രാം വെള്ളിക്കെങ്കില്‍ (ഇന്നത്തെ ഏകദേശ വില) അത് 58.5x595=34807.5 ആണെന്ന് മനസ്സിലാക്കാം.  കറന്‍സിയുടെ സകാതില്‍ ഇത് വിശദമാക്കിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter