വലിയ അശുദ്ധിയുണ്ടായ ശേഷം ഓര്‍മ്മയില്ലാതെ നഖം മുറിച്ച് പോയി, പിന്നീടാണ് ഓര്‍മ്മ വന്നത്. എങ്കില്‍ എന്ത് ചെയ്യണം?

ചോദ്യകർത്താവ്

നൌശാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ വലിയ അശുദ്ധി സമയങ്ങളില്‍ ശരീരത്തില്‍നിന്ന് മുടി, നഖം പോലോത്തവ നീക്കം ചെയ്യാതിരിക്കല്‍ സുന്നതാണ്. ഇത് മുമ്പ് നാം വിശദമാക്കിയതാണ്. ഇവിടെ നോക്കാവുന്നതാണ്. എന്നാല്‍ അറിയാതെ നീക്കിപ്പോവുകയോ കൊഴിഞ്ഞുപോവുകയോ ചെയ്യുന്നതിന് പ്രത്യേകിച്ച് യാതൊന്നും ചെയ്യേണ്ടതില്ല. അങ്ങനെ കൊഴിഞ്ഞുപോവുന്നത് പലരും സൂക്ഷിച്ചുവെക്കുകയും ശേഷം കുളിക്കുമ്പോള്‍ ശുദ്ധിയാക്കുകയും ചെയ്യുന്നതായി കാണാറുണ്ട്, എന്നാല്‍ അതിന് അടിസ്ഥാനമായി ഒന്നും തന്നെ കിതാബുകളില്‍ ഇതുവരെ കാണാനായിട്ടില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter