കറാഹത് ,തഹരീമിന്‍റെ കറാഹത് എന്നിവ തമ്മില്‍ എന്താണ് വ്യത്യാസം? ശുദ്ധി നിര്‍ബന്ധമില്ലാത്ത സമയങ്ങളില്‍ നജസുമായി ബന്ധപ്പെടല്‍ (നജസായ വസ്ത്രം ധരിക്കല്‍,നായയെ തലോടല്‍, മയില്‍ പീലി കൊണ്ട് നടക്കല്‍ ) എന്നിവയുടെ വിധി എന്ത്?

ചോദ്യകർത്താവ്

ശമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ കറാഹത് കറാഹത് തന്സീഹ് എന്നും കറാഹത് തഹ്‍റീം എന്നും രണ്ടായി പറയാറുണ്ട്. ശാഫിഈ മദ്ഹബിലെ കിതാബുകളില്‍ സാധരണ കറാഹത് എന്നു പറഞ്ഞാല്‍ അതു കൊണ്ട് ഉദ്ദേശിക്കുന്നത് കറാഹതു തന്സീഹ് ആണ്. കറാഹത് തന്സീഹ് എന്നാല്‍ ഉപേക്ഷിച്ചാല്‍ കൂലിയും ചെയ്താല്‍ ശിഷയില്ലാത്തതുമായവ. കറാഹത് തഹ്‍റീം എന്നാല്‍ ഉപേക്ഷിച്ചാല്‍ കൂലിയും ചെയ്താല്‍ ശിക്ഷയുമുള്ളവയാണ്. കറാഹതു തഹ്‍റീമും ഹറാമും തമ്മിലുള്ള വ്യത്യാസം - കറാഹത് തഹ്‍റീം അത് നിഷിദ്ധമാണെന്നതിനു തെളിവുകളുണ്ടെങ്കിലും അത് മറ്റു നിലക്ക് വ്യാഖ്യാനിക്കാനുള്ള പഴുതുകളുണ്ട്. ഹറാം ഒരു നിലക്കും പഴുതുകളില്ലാത്ത തെളിവുകളാല്‍ സ്ഥിരപ്പെട്ടതാണ്. നിസ്കാരം പോലെ ശുദ്ധി നിബന്ധനയില്ലാത്ത സമയങ്ങളില്‍ നജസില്‍ നിന്നു മാറി നില്‍ക്കണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ, നജസ് അകാരണമായി ശരീരത്തില്‍ പുരട്ടല്‍ ഹറാമാണ്. നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter