ഒരാളുടെ സ്വത്തില്‍ കണക്കും വര്‍ഷവും പൂര്‍ത്തിയായി സകാത് നിര്‍ബന്ധമായി. അയാള്‍ ദൈനം ദിനം പല സംഭാവനകളും നല്‍കുന്നുണ്ട്. അത് സകാതായി പരിഗണിക്കാമോ?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സകാത് എന്നത് നിസ്കാരവും നോമ്പും പോലെ പ്രത്യേകം നിര്‍ബന്ധമായ ആരാധനയാണ്. അതിന് നിയ്യത് കൂടിയേ തീരൂ. നല്‍കുന്ന സമയത്ത് ഇത് എന്‍റെ സ്വത്തിന്‍റെ സകാത് ആണ് എന്ന് നിയ്യത് വെച്ച് ആയിരിക്കണം സകാത് നല്‍കേണ്ടത്. ആ കരുത്തില്ലാതെ നല്‍കിയത് സകാതിലേക്ക് കൂട്ടാവതല്ല. സംഭാവനകള്‍ ആവശ്യപ്പെട്ട് ആരെങ്കിലും സമീപിക്കുന്ന സമയത്ത് അയാള്‍ സകാതിന് അര്‍ഹനാണെന്ന് ബോധ്യപ്പെട്ടാല്‍, എന്‍റെ സ്വത്തിന്‍റെ സകാത് എന്ന് കരുതി സകാത് വിഹിതം അയാള്‍ക്ക് നല്‍കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter